ദുരുപയോഗത്തിൽ നിന്ന് കുട്ടികളെ പരിരക്ഷിക്കുക
18 വയസ്സിൽ താഴെയുള്ള ഏതൊരാളുടെയും ലൈംഗികത പ്രകടമാക്കുന്ന ചിത്രങ്ങൾ മനഃപൂർവം കാണുകയോ കൈവശം വയ്ക്കുകയോ ചെയ്യുന്നത് നിയമവിരുദ്ധമാണ്.
ഓൺലൈനായി റിപ്പോർട്ട് ചെയ്യുക
കുട്ടികളെ ലൈംഗികമായി ദുരുപയോഗിക്കുന്ന ഉള്ളടക്കമുള്ള ചിത്രങ്ങളോ ഉള്ളടക്കമോ ഓൺലൈനിൽ കണ്ടാൽ, അത് National Center for Missing and Exploited Children-ൽ റിപ്പോർട്ട് ചെയ്യുക.
വെബിൽ നിന്ന് കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് ചിത്രീകരിക്കുന്ന ഉള്ളടക്കം നീക്കം ചെയ്യാനും ഇരയായ കുട്ടിയെ വീണ്ടും ദുരുപയോഗം ചെയ്യപ്പെടുന്നതിൽ നിന്ന് രക്ഷിക്കാനും നിങ്ങളുടെ റിപ്പോർട്ട് ചെയ്യലിലൂടെ സാധിക്കും.
കൂടുതൽ ഉറവിടങ്ങൾ
ഒരു കുട്ടി ദുരുപയോഗത്തിന് ഉടൻ ഇരയാകാൻ സാധ്യതയുണ്ടെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, അക്കാര്യം പോലീസിനെ അറിയിക്കുക.
ഒരു കുട്ടി ദുരുപയോഗത്തിന് ഉടൻ ഇരയാകാൻ സാധ്യതയുണ്ടെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, 911 എന്ന നമ്പറിൽ വിളിക്കുക.
കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമത്തിന് ഇരയായവർക്ക് പിന്തുണ ലഭിക്കുന്നതിനുള്ള ഹെൽപ്പ്‌ലൈനുകൾ
നിങ്ങളോ നിങ്ങൾക്ക് അറിയാവുന്ന ഏതെങ്കിലും കുട്ടിയോ, കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമത്തിന് ഇരയാകുകയും, അവർക്ക് പിന്തുണ ആവശ്യമായി വരികയുമാണെങ്കിൽ, നിങ്ങൾക്ക് NCMEC വെബ്‌സൈറ്റിൽ അതിനുള്ള ഉറവിടങ്ങൾ കണ്ടെത്താം അല്ലെങ്കിൽ ഉപദേശത്തിനായി അവരുടെ ഹെൽപ്പ്‌ലൈൻ നമ്പറായ 1-800-843-5678 എന്നതിൽ ബന്ധപ്പെടാം.
നിങ്ങളുടെ സ്വന്തം പെരുമാറ്റത്തെക്കുറിച്ച് നിങ്ങൾക്ക് ആശങ്കയുണ്ടെങ്കിൽ സഹായം തേടുക
കുട്ടികളുടെ ലൈംഗികത പ്രകടമാക്കുന്ന ചിത്രങ്ങൾ തിരയുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. നിങ്ങൾ കുട്ടികളുടെ ലൈംഗികത പ്രകടമാക്കുന്ന ചിത്രങ്ങൾ ഓൺലൈനിൽ കണ്ടത് സംബന്ധിച്ച് നിങ്ങൾക്ക് ആശങ്കയുണ്ടെങ്കിലോ, നിങ്ങൾ അവ നോക്കിയിട്ടില്ലെങ്കിലും അങ്ങനെ ചെയ്യാൻ പ്രേരണയുണ്ടെങ്കിലോ, Help Wanted എന്നതിൽ നിന്ന് അജ്ഞാതവും രഹസ്യാത്മകവും ഫലപ്രദവുമായ സഹായം നിങ്ങൾക്ക് ലഭ്യമാകും.
ശിശു സംരക്ഷണ സ്ഥാപനങ്ങളുമായി സഹകരിച്ച് Google എങ്ങനെ പ്രവർത്തിക്കുന്നു
കുട്ടികളുടെ ചിത്രങ്ങൾ പങ്കിടുന്നതിലൂടെ കൂടുതൽ ദുരുപയോഗം ചെയ്യപ്പെടുന്നത് തടയാൻ, നിയമവിരുദ്ധമായ ചിത്രങ്ങൾ കണ്ടെത്തി അവ നീക്കം ചെയ്യാനും ബന്ധപ്പെട്ട അതോറിറ്റികൾക്ക് അത്തരം ചിത്രങ്ങൾ റിപ്പോർട്ട് ചെയ്യാനും ശിശു സംരക്ഷണ സ്ഥാപനങ്ങളുമായി സഹകരിച്ച് Google എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ച് കൂടുതലറിയുക.